MOVIES WITH PLOT TWISTS RANK 3 ATONEMENT (2007)

TOP 10 MOVIES WITH PLOT TWISTS
RANK 3
ATONEMENT (2007)
IMDB -7.8 || ROMANCE || WAR || MYSTERY
തുള്ളാതെ മനവും തുള്ളും കണ്ടിട്ടില്ലേ..അതിൽ വിജയ് നല്ലവനാണെങ്കിലും, സിമ്രാന്റെ കണ്ണിൽ അയാൾ ഒരു തെരുവുഗുണ്ടയും, കൾച്ചർ ഇല്ലാത്തവനുമാണ്. അപ്പോൾ വിജയുടെ ക്യാറക്റ്ററിനല്ല കുഴപ്പം, വിജയ് ചെയ്യുന്ന കാര്യങ്ങൾ കാണുന്ന സിമ്രാന്റെ പെർസ്‌പെക്ടീവ് ആണ്. അത് പോലെ തന്നെയാണ് അറ്റോൺമെൻറ് ലെ നായിക ബ്രയോണി ടാലിസ്. വെറും 12 വയസ്സുള്ളപ്പോൾ പല ഘട്ടങ്ങളിലും അവൾ നായകനെ തെറ്റായി ജഡ്‌ജ്‌ ചെയ്യുന്നു. പക്ഷെ അതുണ്ടാക്കുന്ന കുഴപ്പങ്ങൾ, അവൾക്കു ഊഹിക്കാവുന്നതിലും ഒരുപാട് അപ്പുറം ആയിരുന്നു.
PLOT (No spoilers)
Keira KnightleyJames McAvoy എന്നിവർ അഭിനയിച്ച് Joe Wrightസംവിധാനം ചെയ്തു 2007il റിലീസ് ആയ റൊമാന്റിക് വാർ ഡ്രാമയാണ് അറ്റോൺമെൻറ്. ചെറുപ്രായത്തിൽ പറ്റിയൊരബദ്ധം, അത് ജീവിതകാലം മുഴുവൻ വേട്ടയാടുമെന്നവൾ കരുതിയിരിക്കില്ല. ബംഗ്ളാവിലെ ഹൌസ് കീപ്പറിന്റെ മകനായ റോബ്ബിനെ, അവൾ വിവിധ സാഹചര്യങ്ങളിൽ സംശയാസ്പദമായി കാണുന്നു.ബ്രയോണിയുടെ മൂത്ത സഹോദരി സെസിലിയയുമായി പ്രണയത്തിലാണ് റോബിൻ. അതറിയാതെ റോബിനെതീരെ ഗുരുതരമായൊരാരോപണം ഉന്നയിക്കുന്നതോടെയാണ് അവരുടെ ജീവിതം മാറിമറയുന്നത്.

ഫോറെസ്റ്റ് ഗമ്പ്‌ (Forrest Gump) ദി ബുക്ക്‌ തീഫ് ( The Book Thief)എന്നീ വിഖ്യാതചിത്രങ്ങളുടെ അവതരണത്തോട് സാമ്യമുണ്ട് ഇതിലെ നരേഷന്. അതുകൊണ്ടാവണം ആ ചിത്രങ്ങളും കണ്ടുകഴിഞ്ഞപ്പോൾ കിട്ടിയൊരു ഫീൽ, അറ്റോൺമെൻറ് കണ്ടപ്പോൾ എനിക്ക് ലഭിച്ചു.
നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികിച്ച അഭിപ്രായം നേടിയ ചിത്രം, ബോക്സോഫീസിലും വലിയ വിജയമായിരുന്നു. 80ആമത്തെ അക്കാദമി അവാർഡ്‌സിൽ, മികച്ച പശ്ചാത്തല സംഗീതത്തിന് ഓസ്കാറും 6 നോമിനേഷനുകളും, അറ്റോൺമെന്റിനു നേടാനായി. ബ്രിട്ടീഷ് ഫിലിം അവാർഡ്‌സിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം ഗോൾഡൻ ഗ്ലോബിൽ, മികച്ച ചിത്രത്തിനുള്ള പുരസ്കാരവും കരസ്ഥമാക്കി.
ചിത്രം കണ്ടു കഴിഞ്ഞാലും ക്ളൈമാക്സ് മനസ്സിൽ തങ്ങി നിൽക്കും, അത്രക്ക് ശക്തമാണ് അറ്റോൺമെന്റിന്റെ എൻഡിങ്.
റൊമാന്റിക് വാർ മൂവിയും, മിസ്റ്ററി ഡ്രാമയും കാണാൻ താല്പര്യമുള്ളവർ കണ്ടിരിക്കേണ്ട ചിത്രം.
Film rating : 9/10
Verdict : Brilliant

Comments