Posts

MOVIES WITH PLOT TWISTS Rank 1 THE HUNT (2012)

Image
TOP 10 MOVIES WITH PLOT TWISTS Rank 1 THE HUNT (2012) Imdb 8.3|| Denmark || mystery || drama മാസ്സ് ഹിസ്റ്റീരിയ എന്ന് കേട്ടിട്ടുണ്ടോ ? സമൂഹം അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾ ഒറ്റപ്പെടുത്തുന്നത് കൊണ്ടോ, അയാളെ തന്നെ ലക്ഷ്യമിട്ട് അപവാദം മെനയുന്നത് കൊണ്ടോ, ആ വ്യക്തി അനുഭവിക്കേണ്ടി വരുന്ന മാനസീക പീഡനം. അതാണ്‌ മാസ്സ് ഹിസ്റ്റീരിയ. ഒരാൾക്ക് എത്രത്തോളം താഴാൻ പറ്റും, ഭൂമിയോളം അല്ലെ, പിന്നെയും ചവിട്ടിത്താഴ്ത്തുകയാണ് പാതാളത്തിലേക്ക്. ( ചെങ്കോൽ ) Mads Mikkelsen  അഭിനയിച്ചു  Thomas Vinterberg  സംവിധാനം ചെയ്തു 2012ഇൽ പുറത്തിറങ്ങിയ മിസ്റ്ററി ഡ്രാമയാണ്  The Hunt . നമുക് എല്ലാവർക്കും സുപരിചിതനായ ഹാന്നിബാൽ ലെക്ടറെ മിനിസ്ക്രീൻ സീരീസിൽ അവതരിപ്പിച്ചത് ഈ മിക്കേൽസാൻ ആണ്. ഒരു കിൻഡർകർട്ടൻ ടീച്ചർ ആണ് ലൂക്കസ്. ഭാര്യയായി പിരിഞ്ഞ ലൂക്കസിനു ഈ ലോകത്തു ആകെ സ്വന്തമെന്നു പറയാനുള്ളത് ഒരു മകൻ മാത്രം, മർക്കസ്. ഇങ്ങനെ പോകുമ്പോഴാണ് നഴ്സറിയിലെ ഒരു കുട്ടി, ലൂക്കാസ് തന്നെ ലൈംഗീകമായി സമീപിച്ചെന്നുള്ള പരാതിയുമായി വരുന്നത്. അത് വരെ നോർമൽ ആയി പോയിരുന്ന അയാളുടെ ജീവിതം, തലകീഴായി മറിഞ്ഞത് അതോടെയാണ്. പിള്...

MOVIES WITH PLOT TWISTS RANK 2 10 Clover Field Lane (2016)

Image
TOP 10 MOVIES WITH PLOT TWISTS RANK 2 10 Clover Field Lane (2016) IMDB -7.2 || MYSTERY || SUSPENSE || 2016|| Claustrophobia എന്താണെന്നറിയാമോ ?അടിച്ചിട്ട മുറിയിൽ അകപ്പെടുന്നതിനെ അല്ലെങ്കിൽ ഇടുങ്ങിയ പാതകൾ, തുടങ്ങിയവയോടുള്ള അസാധാരണമായ ഭയം. ഇതൊരു സൈക്കോളജിക്കൽ ഡിസോഡർ ആണ്. ഇതിവിടെ പറയേണ്ട കാര്യമെന്തെന്നോ ?പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പോസ്റ്റിന്റെ തുടക്കം കുറച്ചു ജെനെറൽ നോളഡ്ജ് വിതറാമെന്നു കരുതി  ;) Mary Elizabeth Winstead ,  John Goodman  എന്നിവർ അഭിനയിച്ച്  Dan Trachtenberg  സംവിധാനം ചെയ്തു 2016 ഇൽ റത്തിറങ്ങിയ മിസ്റ്ററി ത്രില്ലർ ആണ്  10 Cloverfield Lane  . തുടക്കത്തിൽ പരിചയപ്പെടുത്തിയ Claustrophobia ക്കു ഈ ചിത്രമായി നേരിട്ട് ബന്ധമില്ലെങ്കിലും, അതേ ഫീലിംഗ് നമുക്ക് ഈ ചിത്രം കാണുമ്പോൾ ലഭിക്കും.  Buried  കണ്ടപ്പോൾ ശ്വാസം മുട്ടുന്ന പോലെ ഫീൽ ചെയ്തിട്ടുണ്ടാവില്ലേ ? ഏകദേശം അതുപോലൊന്ന്. കാമുകനുമായി വഴക്കിട്ടു ഒറ്റയ്ക്ക് കാറോടിച്ച് പോകുന്ന michelle യാത്രാമധ്യേ അപകടത്തിൽ പെടുന്നു. കണ്ണുതുറക്കുമ്പോൾ അവൾ ഒരു അടച്ചിട്ട മുറിയിൽ കാലുകൾ ബന്ധിക്കപ്പെ...

MOVIES WITH PLOT TWISTS RANK 3 ATONEMENT (2007)

Image
TOP 10 MOVIES WITH PLOT TWISTS RANK 3 ATONEMENT (2007) IMDB -7.8 || ROMANCE || WAR || MYSTERY തുള്ളാതെ മനവും തുള്ളും കണ്ടിട്ടില്ലേ..അതിൽ വിജയ് നല്ലവനാണെങ്കിലും, സിമ്രാന്റെ കണ്ണിൽ അയാൾ ഒരു തെരുവുഗുണ്ടയും, കൾച്ചർ ഇല്ലാത്തവനുമാണ്. അപ്പോൾ വിജയുടെ ക്യാറക്റ്ററിനല്ല കുഴപ്പം, വിജയ് ചെയ്യുന്ന കാര്യങ്ങൾ കാണുന്ന സിമ്രാന്റെ പെർസ്‌പെക്ടീവ് ആണ്. അത് പോലെ തന്നെയാണ് അറ്റോൺമെൻറ് ലെ നായിക ബ്രയോണി ടാലിസ്. വെറും 12 വയസ്സുള്ളപ്പോൾ പല ഘട്ടങ്ങളിലും അവൾ നായകനെ തെറ്റായി ജഡ്‌ജ്‌ ചെയ്യുന്നു. പക്ഷെ അതുണ്ടാക്കുന്ന കുഴപ്പങ്ങൾ, അവൾക്കു ഊഹിക്കാവുന്നതിലും ഒരുപാട് അപ്പുറം ആയിരുന്നു. PLOT (No spoilers) Keira Knightley ,  James McAvoy  എന്നിവർ അഭിനയിച്ച്  Joe Wright സംവിധാനം ചെയ്തു 2007il റിലീസ് ആയ റൊമാന്റിക് വാർ ഡ്രാമയാണ് അറ്റോൺമെൻറ്. ചെറുപ്രായത്തിൽ പറ്റിയൊരബദ്ധം, അത് ജീവിതകാലം മുഴുവൻ വേട്ടയാടുമെന്നവൾ കരുതിയിരിക്കില്ല. ബംഗ്ളാവിലെ ഹൌസ് കീപ്പറിന്റെ മകനായ റോബ്ബിനെ, അവൾ വിവിധ സാഹചര്യങ്ങളിൽ സംശയാസ്പദമായി കാണുന്നു.ബ്രയോണിയുടെ മൂത്ത സഹോദരി സെസിലിയയുമായി പ്രണയത്തിലാണ് റോബിൻ. അതറിയാതെ റോബിനെതീരെ ഗുരുതര...

MOVIES WITH PLOT TWISTS RANK 4 ANGEL HEART (1987)

Image
TOP 10 MOVIES WITH PLOT TWISTS RANK 4 ANGEL HEART (1987) IMDB -7.3 || PSYCHO-MYSTERY- THRILLER Gone Girl ,  Prisoners , എന്നീ മിസ്റ്ററി ത്രില്ലറുകൾ കണ്ടിട്ടില്ലേ? നായക-നായികാ കഥാപാത്രങ്ങളുടെ അല്ലെങ്കിൽ മറ്റേതെങ്കിലും കേന്ദ്ര കഥാപാത്രങ്ങളുടെ തിരോധാനം, എന്നും പ്രേക്ഷകശ്രദ്ധ ആകര്ഷിച്ചിട്ടുള്ള ഒന്നാണ്. അതിനുദാഹരണങ്ങളാണ് മുകളിൽ പറഞ്ഞ രണ്ടു ചിത്രങ്ങളുടെയും മികച്ച വിജയം. പക്ഷെ ഈ കാണാതായ വ്യക്തി നമ്മൾ തേടി ചെല്ലുന്തോറും കൂടുതൽ അകലുകയാണെങ്കിലോ.. ? അങ്ങനൊരു മിസ്റ്ററി ത്രില്ലറിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? Robert Di Nero   Micky Rourke  കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് സംവിധാനം ചെയ്തു 1987 il പുറത്തിറങ്ങിയ സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലെർ ആണ് ഏഞ്ചൽ ഹാർട്ട്‌. Fallen angel എന്ന നോവലിനെ ആസ്പദമാക്കിയ ഈ ചിത്രം റിലീസിന് മുൻപേ തന്നെ ഒരുപാട് വിവാദങ്ങൾ സൃഷ്ട്ടിച്ച ഒന്നാണ്. Plot : ഒരു പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്ററാണ് ഹാരോൾഡ്‌ ഏഞ്ചൽ. ഒരു ദിവസം അയാളെ തേടി ഒരു മാന്യനായ ഒരു ക്ലയന്റ് വരുന്നു. ഒരു പള്ളേലച്ചന്റെ ആകാരവും, ഘനഗംഭീര ശാരീരവും, ഉയർന്ന വ്യക്തിത്വവുമുള്ള അയാൾ ഹാരോൾഡിനോട്,...

MOVIES WITH PLOT TWISTS Rank 5 Dark City (1998)

Image
TOP 10 MOVIES WITH PLOT TWISTS Rank 5 Dark City (1998) IMDB 7.7 || FANTASY || SCIENCE FICTION ട്യൂണിങ് (Tuning)അല്ലെങ്കിൽ ട്യൂണിങ് പവർ എന്നൊക്കെ കേട്ടിട്ടുണ്ടോ... ?ഒരാളുടെ മൈൻഡ് അല്ലെങ്കിൽ വിൽ പവർ ഉപയോഗിച്ച് മറ്റൊരു വ്യക്തിയെ അല്ലെങ്കിൽ ഒരു മെഷീനെ കൺട്രോൾ ചെയ്യുക. ഉദാഹരണത്തിന് ലോഗനിലെ Patrik Stewart അല്ലെങ്കിൽ ഏഴാം അറിവിലെ ഡോങ്‌ലി, ഇവർക്കൊക്കെ ഇങ്ങനൊരു സിദ്ധിയുണ്ട്ഈ കഴിവ് നല്ലതിന് വേണ്ടി ഉപയോഗിക്കാം അല്ലെങ്കിൽ തിന്മ ചെയ്യുവാനായി ഉപഗോഗിക്കാം, കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ച്.! Rufus Sewell, Jennifer Conneli എന്നിവർ കേന്ദ്രകഥാപത്രങ്ങളായി  Alex Proyas  സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ഫാന്റസി ത്രില്ലർ ആണ് ഡാർക് സിറ്റി. സൈക്കോലജ്ജിക്കൽ ഇന്വെസ്റ്റിറ്റിഗേഷൻ ത്രില്ലർ മൂഡിൽ കഥപറഞ്ഞു പോകുന്ന ഈ ചിത്രം വ്യത്യസ്തമായ ഒരു പ്രമേയം ചർച്ച ചെയ്യുന്ന ഒന്നാണ്. പൂർണമായും ആസ്ട്രേലിയയിലെ ഒരു സ്റുഡിയോക്കുള്ളിൽ തീർത്ത ചിത്രമെന്നുള്ള പ്രത്യകതയും ഡാർക് സിറ്റിക്കുണ്ട്. PLOT : ( no spoilers) ജോൺ മർഡോക് ഉറക്കം ഉണരുമ്പോൾ അയാൾ ഒരു ബാത്ടബ്ബ്ബിൽ കിടക്കുകയാണ്. ശരീരം അല്പം മുറിഞ്ഞിട്ടുണ്ട്. ഉറക്കമുണർന...

MOVIES WITH PLOT TWISTS RANK 6 -THE HIDDEN FACE ( Columbian)

Image
TOP 10 MOVIES WITH PLOT TWISTS RANK 6 THE HIDDEN FACE ( Columbian) Lang: Spanish || IMDB 7.4 || Mystery || 2011 || ""ജോലികഴിഞ്ഞു വീട്ടിലെത്തിയ ആൻഡ്രിയൻ കണ്ടത് ഭാര്യയുടെ ഒരുകുറിപ്പ് ആണ് . അത് വായിച്ചു കഴിഞ്ഞു മൊബൈൽ എടുത്തു നോക്കിയപ്പോൾ ഭാര്യ തന്നെ ഉപേക്ഷിച്ച പോയതായി പറയുന്ന ഒരു സെൽഫി വീഡിയോ . ഒരു നിമിഷം അയാൾ പതറി . എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി നിന്നു .അതെ ദുഖഭാരത്തോടെ തന്നെ അയാൾ വീട് പൂട്ടിയിറങ്ങി ."" 2011 റിലീസായ മിസ്റ്ററി ത്രില്ലർ മൂവിയായ ഹിഡൻ ഫേസിലെ ഓപ്പണിങ് സീനുകളാണിവ. Quim Gutiérrez  ,  Clara Lago എന്നിവർ അഭിനയിച്ച ഈ ചിത്രം വലിയ വാണിജ്യ വിജയമായിരുന്നു . തുടക്കം കേട്ടിട്ട് ഒരു ക്ളീഷേ പോലെ തോന്നുന്നുണ്ടല്ലേ . പക്ഷെ ഇതൊന്നുമല്ല കഥ . മറ്റു സിനിമകളെ പോലെ, ഉദാഹരത്തിനു, ഡേവിഡ് ഫിഞ്ചറിന്റെ ഗോൺ ഗേൾ എന്ന സിനിമയിൽ അമേസിംഗ് ആമിയെ കാണാതെ പോയ പോലെ ഒരു സാധാരണ മിസ്സിംഗ് അല്ലിവിടെ . ഭാര്യ പോയതിൽ പിന്നെ ആൻഡ്രിയൻ പരിചയപ്പെട്ട , ഫാബിയാന എന്ന പെൺകുട്ടി ആ വീട്ടിൽ താമസിക്കുമ്പോൾ , ഒരു അദൃശ്യ ശക്തിയുടെ സാന്നിധ്യം അനുഭവപ്പെടുന്നു . ആൻഡ്രിയാന്റെ പഴയ വീട്ടുടമസ്ഥയുടെ പട്ടി , ...

MOVIES WITH PLOT TWISTS OPEN YOUR EYES (1997)

Image
TOP 10 MOVIES WITH PLOT TWISTS OPEN YOUR EYES (1997) IMDB : 7.8 || ScienceFiction || mystery || Spanish "സ്വപ്നത്തിൽ ഒരാക്സിഡന്റുണ്ടായി ...ഞങ്ങള് കൊക്കയില് വീണു .." ഞങ്ങളോ .. അത് ഞാനും പിന്നെ സ്വപ്നത്തിലെ ഞാനും ..." Penelop Cruz ,  Eduardo Noriega  എന്നിവർ അഭിനയിച്ചു  Alejandro Amenábar  സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ത്രില്ലെർ ആണ് Open Your Eyes . 1997 ഇറങ്ങിയ എന്ന കാലഘട്ടത്തിന്റെ സാങ്കേതികവിദ്യകൾക്കും മുന്നേ സഞ്ചരിച്ച ഈ ചിത്രം സാന്ഡന്സ് ഫിലിം ഫെസ്റ്റിവലിലെ കാണികൾക്കും നിരൂപകർക്കും പുതിയൊരനുഭൂതിയായിരുന്നു .ഇൻസെപ്ഷൻ എന്ന ചിത്രം പോപ്പുലർ ആകുന്നതിനു മുൻപേ ലൂസിഡ് ഡ്രീമിങ് , ദേജാവു ഒക്കെ ചർച്ച ചെയ്തിട്ടുണ്ട് ഈ 20 വര്ഷം മുൻപ് ഇറങ്ങിയ ചിത്രത്തിൽ . Nutshel : ആരും ഇഷ്ട്ടപ്പെടുന്ന മുഖ സൗന്ദര്യത്തിനുടമയാണ് സീസർ. താൻ സുന്ദരൻ ആണെന് സ്വയം ഒരു ബോധം ഉള്ള സീസർ അതിൽ തെല്ലൊന്നഹങ്കരിച്ചിരുന്നു . അവന്റെ അടുത്ത കൂട്ടുകാരൻ paleyo ഒരു പെൺകുട്ടിയെ പോലും വളക്കാൻ സാധിക്കാതെ ഒറ്റത്തടിയായി നടക്കുമ്പോൾ അവനാകട്ടെ ഓരോ ദിവസവും ഓരോ പെണ്ണിന്റെ കൂടെയാണ് നടപ്പ് . ഒരു ദിവസം സീസറിന്റെ പിറന്നാളാഘോഷത്തിനിട...