MOVIES WITH PLOT TWISTS RANK 6 -THE HIDDEN FACE ( Columbian)

TOP 10 MOVIES WITH PLOT TWISTS
RANK 6
THE HIDDEN FACE ( Columbian)
Lang: Spanish || IMDB 7.4 || Mystery || 2011 ||
""ജോലികഴിഞ്ഞു വീട്ടിലെത്തിയ ആൻഡ്രിയൻ കണ്ടത് ഭാര്യയുടെ ഒരുകുറിപ്പ് ആണ് . അത് വായിച്ചു കഴിഞ്ഞു മൊബൈൽ എടുത്തു നോക്കിയപ്പോൾ ഭാര്യ തന്നെ ഉപേക്ഷിച്ച പോയതായി പറയുന്ന ഒരു സെൽഫി വീഡിയോ . ഒരു നിമിഷം അയാൾ പതറി . എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി നിന്നു .അതെ ദുഖഭാരത്തോടെ തന്നെ അയാൾ വീട് പൂട്ടിയിറങ്ങി .""
2011 റിലീസായ മിസ്റ്ററി ത്രില്ലർ മൂവിയായ ഹിഡൻ ഫേസിലെ ഓപ്പണിങ് സീനുകളാണിവ.
Quim Gutiérrez , Clara Lago
എന്നിവർ അഭിനയിച്ച ഈ ചിത്രം വലിയ വാണിജ്യ വിജയമായിരുന്നു . തുടക്കം കേട്ടിട്ട് ഒരു ക്ളീഷേ പോലെ തോന്നുന്നുണ്ടല്ലേ . പക്ഷെ ഇതൊന്നുമല്ല കഥ . മറ്റു സിനിമകളെ പോലെ, ഉദാഹരത്തിനു, ഡേവിഡ് ഫിഞ്ചറിന്റെ ഗോൺ ഗേൾ എന്ന സിനിമയിൽ അമേസിംഗ് ആമിയെ കാണാതെ പോയ പോലെ ഒരു സാധാരണ മിസ്സിംഗ് അല്ലിവിടെ . ഭാര്യ പോയതിൽ പിന്നെ ആൻഡ്രിയൻ പരിചയപ്പെട്ട , ഫാബിയാന എന്ന പെൺകുട്ടി ആ വീട്ടിൽ താമസിക്കുമ്പോൾ , ഒരു അദൃശ്യ ശക്തിയുടെ സാന്നിധ്യം അനുഭവപ്പെടുന്നു . ആൻഡ്രിയാന്റെ പഴയ വീട്ടുടമസ്ഥയുടെ പട്ടി , ചില സമയങ്ങളിൽ എന്തോ കണ്ടു പേടിച്ച പോലെ പെരുമാറുന്നു . പ്രേത ഭൂതാതികളെ പട്ടികൾക്ക് കാണാൻ കഴിയുമെന്നാണല്ലോ ? അപ്പോൾ ആൻഡ്രിയാന്റെ ഭാര്യ മരിച്ച കാണുമോ ??

97 മിനിറ്റ് ദൈർഖ്യമുള്ള വളരെ കുറഞ്ഞ ബഡ്ജറ്റിൽ നിർമിച്ച ഈ ചിത്രത്തിൽ നാമമാത്രമായ താരനിര മാത്രമാണുള്ളത് . Roman Polanski yude അപാർട്മെന്റ് ട്രിലോജി പോലെ ഒരു വീട്ടിനുള്ളിൽ തന്നെയാണ് ഭൂരിഭാഗം കഥയും നടക്കുന്നത് . മികച്ച അവതരണത്തോടൊപ്പം നല്ല ഉദ്വേഗ നിമിഷങ്ങളും സമ്മാനിക്കുന്ന ഈ ചിത്രം വേറിട്ടൊരനുഭവമായിരിക്കും . ചടുലമായ സസ്പെൻസ് ത്രില്ലറുകളും, മിസ്റ്ററി ചിത്രങ്ങളും കാണാനാഗ്രഹിക്കുന്നവർക്ക് റെക്കമെന്റ് ചെയ്യുന്നു .
Film Rating : 8.5/10
(NB: മികച്ച സിനിമാനുഭവം ലാഭക്കാനായി ട്രൈലറുകളോ , സാമ്പിൾ വിഡിയോകളോ , പോസ്റ്ററുകളോ കാണുന്നത് ഒഴിവാക്കുക ...)

Comments

Popular posts from this blog

TOP 10 MOVIES WITH PLOT TWISTS ( LESSER KNOWN FILMS)

MOVIES WITH PLOT TWISTS OPEN YOUR EYES (1997)