MOVIES WITH PLOT TWISTS OPEN YOUR EYES (1997)
TOP 10 MOVIES WITH PLOT TWISTS
OPEN YOUR EYES (1997)
IMDB : 7.8 || ScienceFiction || mystery || Spanish
"സ്വപ്നത്തിൽ ഒരാക്സിഡന്റുണ്ടായി ...ഞങ്ങള് കൊക്കയില് വീണു .."
ഞങ്ങളോ ..
അത് ഞാനും പിന്നെ സ്വപ്നത്തിലെ ഞാനും ..."
Penelop Cruz , Eduardo Noriega എന്നിവർ അഭിനയിച്ചു Alejandro Amenábar സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ത്രില്ലെർ ആണ്Open Your Eyes. 1997 ഇറങ്ങിയ എന്ന കാലഘട്ടത്തിന്റെ സാങ്കേതികവിദ്യകൾക്കും മുന്നേ സഞ്ചരിച്ച ഈ ചിത്രം സാന്ഡന്സ് ഫിലിം ഫെസ്റ്റിവലിലെ കാണികൾക്കും നിരൂപകർക്കും പുതിയൊരനുഭൂതിയായിരുന്നു .ഇൻസെപ്ഷൻ എന്ന ചിത്രം പോപ്പുലർ ആകുന്നതിനു മുൻപേ ലൂസിഡ് ഡ്രീമിങ് , ദേജാവു ഒക്കെ ചർച്ച ചെയ്തിട്ടുണ്ട് ഈ 20 വര്ഷം മുൻപ് ഇറങ്ങിയ ചിത്രത്തിൽ .
Nutshel :
ആരും ഇഷ്ട്ടപ്പെടുന്ന മുഖ സൗന്ദര്യത്തിനുടമയാണ് സീസർ. താൻ സുന്ദരൻ ആണെന് സ്വയം ഒരു ബോധം ഉള്ള സീസർ അതിൽ തെല്ലൊന്നഹങ്കരിച്ചിരുന്നു . അവന്റെ അടുത്ത കൂട്ടുകാരൻ paleyo ഒരു പെൺകുട്ടിയെ പോലും വളക്കാൻ സാധിക്കാതെ ഒറ്റത്തടിയായി നടക്കുമ്പോൾ അവനാകട്ടെ ഓരോ ദിവസവും ഓരോ പെണ്ണിന്റെ കൂടെയാണ് നടപ്പ് . ഒരു ദിവസം സീസറിന്റെ പിറന്നാളാഘോഷത്തിനിടയിൽ സോഫിയയെ പരിചയപ്പെടുന്നു . ജീവിതത്തിൽ ആദ്യമായി അവൻ ഒരു പെൺകുട്ടിയെ ആത്മാർത്ഥമായി സ്നേഹിച്ചു തുടങ്ങുന്നു . പക്ഷെ വിധി അവനെതിരായിരുന്നു .സോഫിയയോട് അടുക്കുന്നതിൽ അസൂയാലുവായ സീസറിന്റെ മുന്കാമുകി അവനെ അപകടത്തിൽ പെടുത്തുന്നു . കാറിൽ കൊണ്ട് പോയി മനപ്പൂർവം ആക്സിഡന്റ് ആക്കാനൊരു ചാവേർ ശ്രമം . അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട സുന്ദരനായ സീസർ കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു .
ട്വിസ്റ്റിൽ നിന്നും ട്വിസ്റ്റിലേക്ക് പോകുന്ന നോൺലീനിയർ അവതാരണമാണ് ഈ സിനിമയുടെ പ്രത്യേകത .ഒട്ടേറെ നിരൂപക പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ചിത്രം 1997ലെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു .പെനെലോപ് ക്രൂസ് തന്നെ നായികയായി 2001ഇൽ ഒരു അമേരിക്കൻ റീമേക്ക് ഇറങ്ങിയിരുന്നു( Vannila Sky) . Tom Cruiseആയിരുന്നു സീസറിന്റെ വേഷം ചെയ്തത് . ചിത്രം കാണാനാഗ്രഹിക്കുന്നവർ സ്പാനിഷ് വേർഷൻ (ഒറിജിനൽ) തന്നെ തിരയുകയായിരിക്കും നല്ലത്.
Film rating : 8.5/10
#ms_suspense
#amal
#msacras

Comments
Post a Comment