TOP 10 MOVIES WITH PLOT TWISTS ( LESSER KNOWN FILMS)



""Drop your gun baby..Musafir ..Thats my name"" .
ഈ ഡയലോഗ് കേട്ടിട്ടില്ലേ ...


ദി ടൈഗർ സിനിമയിൽ സുരേഷ് ഗോപിയുടെയും സിദ്ധിക്കിന്റെയും തീപ്പൊരി ഡയലോഗുകൾ മറന്നാലും , ആരും മുകളിൽ പറഞ്ഞ രണ്ടു വരി മറക്കാനിടയില്ല.ചിത്രത്തിന്റെ അവസാനം വന്ന ട്വിസ്റ്റ് .ആ ഡയലോഗ് കേട്ടപ്പോൾ സുരേഷ് ഗോപിയുടെ മുഖത്തുണ്ടായ ഭാവമാണ് നാമോരുരുത്തരുടേയും മുഖത്തു വിരിഞ്ഞത് .അത് പോലെ തന്നെ , ദി ട്രൂത് ലെ "കില്ലർ ഈസ് നോട്ട് എ വുമൺ" എന്ന ഡയലോഗും , മുംബൈ പോലീസിലെ ക്‌ളൈമാക്‌സ് സീനുകളും കണ്ടു ഞെട്ടാത്ത മലയാളികൾ ഉണ്ടാവില്ല.
അപ്പൊ പറഞ്ഞു വന്നതെന്തെന്നാൽ , ഈ പറഞ്ഞ ചിത്രങ്ങൾ എന്റെ അഭിപ്രായത്തിൽ ഒരു ദിവസത്തിൽ കൂടുതൽ മനസ്സിനെ വേട്ടയാടിയിട്ടില്ല. പക്ഷെ , നുമ്മടെ ഹോളിവുഡിൽ ചില ഐറ്റമസ് ഉണ്ട് .കണ്ടു കഴിഞ്ഞാൽ തലയിൽ നിന്ന് പോകാൻ കുറഞ്ഞത് ഒരാഴ്ചയെടുക്കും . ഹോളിവുഡ്ഡ് സിനിമാപ്രേമികളുടെ വാക്കിൽ പറഞ്ഞാൽ , മൈൻഡ് ഫ**ങ് , മൂവീസ് വിത്ത് മൈൻഡ് ബ്‌ളോയിങ് ട്വിസ്റ്റ് , സസ്പെൻസ് ത്രില്ലെര്സ വിത്ത് ഷോക്കിങ് പ്ലോട്ട് ട്വിസ്റ്റ് എന്നൊക്കെ പറയാം . നമ്മുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ ആടാർ ക്‌ളൈമാക്‌സുള്ള പടങ്ങൾ .
കഴിഞ്ഞ 3 സീരീസുകളിൽ നിങ്ങൾ നൽകിയ പിന്തുണയിൽ നിന്നും പ്രചോദനമുൾക്കൊണ്ടു മുകളിൽ പറഞ്ഞ സിനിമകളിൽ മികച്ചതായി എനിക്ക് തോന്നിയ 10 സിനിമകളെ പരിചയപ്പെടുത്തുന്ന ഒരു സീരീസ് തുടങ്ങാനാഗ്രഹിക്കുന്നു .അപ്പൊ ഞാനിവിടെ തുടങ്ങുവാണെ ..
"TOP 10 MOVIES WITH PLOT TWISTS"
ഈ സീരീസിൽ വരുന്ന ചിത്രങ്ങൾ താഴെ കാണുന്ന ഹാഷ് ടാഗിൽ തിരിഞ്ഞാൽ ലഭിക്കുന്നതാണ്

Comments

Popular posts from this blog

MOVIES WITH PLOT TWISTS OPEN YOUR EYES (1997)

MOVIES WITH PLOT TWISTS RANK 6 -THE HIDDEN FACE ( Columbian)