FILMS WITH PLOT TWISTS RANK 9 (THE CRYING GAME (1992))
TOP 10 MOVIES WITH PLOT TWIST
RANK 9
THE CRYING GAME (1992)
IMDB -7.3 || Thriller || Drama || 1992
ക്രൈയിങ് ഗെയിം... പേര് കേട്ടാൽ , ഏറ്റവും കൂടുതൽ നേരം കരയുന്ന ആൾ ജയിക്കുന്ന ഒരു വിചിത്രമായ കളി , അല്ലെങ്കിൽ നമ്മുടെ ഫിഞ്ചർ ചേട്ടന്റെ സൈക്കോളജിക്കൽ ത്രില്ലെർ ഗെയിം ...ഇതൊക്കെയാണാദ്യം നമ്മുടെ മനസ്സിൽ വരിക . പക്ഷെ ഈ സിനിമ മൊത്തത്തിൽ ഒരു വേറിട്ട പരീക്ഷണമാണ് .നോൺ ലീനിയർ സ്റ്റോറി ടെല്ലിങ്ങും , തേഡ് പേഴ്സൺ പോയിന്റ് ഓഫ് വ്യുവും ഇല്ലാതെ , 2 മണിക്കൂർ നമ്മെ സീറ്റിൽ പിടിച്ചിരുത്തുന്ന ഒരു ഇമോഷണൽ ത്രില്ലർ ഡ്രാമ . വിപ്ലവ സൈന്യത്തിന്റെ വികൃതമായ മുഖം കാണിച്ചു തന്ന ചിത്രം എന്നുള്ള പ്രത്യേകത കൂടിയുണ്ട് ക്രൈയിങ് ഗെയിമിന് . 1992 ഇൽ റീലിസ് ആയ ബ്രിട്ടീഷ് ജാപ്പനീസ് ത്രില്ലെർ ആയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Neil Jordan ആണ് .

സെക്സ് ഓഫർ ചെയ്തു വശീകരിച്ചു ജൂഡ് എന്ന യുവതി ജോഡി എന്ന ബ്രിട്ടീഷ് പട്ടാളക്കാരനെ രണ്ടു മൂന്നു കൂട്ടാളികളുടെ സഹായത്തോടെ തട്ടികൊണ്ട് പോകുന്നു . ശേഷം ആ പട്ടാളക്കാരനെ മുഖം മൂട്ടിക്കെട്ടി അവരുടെ ഒളി സങ്കേതത്തെക്ക് കൊണ്ടൊവുന്നു .തടവിലാക്കപ്പെട്ട ജോഡിയും ഒരു വാർഡനും തമ്മിൽ ഒരു അസാധാരണ സൗഹൃദം ഉടലെടുക്കുന്നു ... അവരുടെ ആവശ്യങ്ങൾ നിവർത്തിച്ചില്ലെങ്കിൽ ജോഡിയെ ഒരു പക്ഷെ കൊല്ലേണ്ടി വരും . പക്ഷെ അവരിൽ ഒരാളായ ഫെർഗസിനു, താനുമായി സൗഹൃദം സ്ഥാപിച്ച ജോഡിയെ കൊല്ലാനാകുമോ ?
ഏറെ പ്രേക്ഷക നിരൂപക ശ്രധ്ധ പിടിച്ച് പറ്റിയ ചിത്രം ബോക്സോഫിസിലും വലിയ വിജയമായിരുന്നു . മികച്ച തിരക്കഥയ്ക്കുള്ള അക്കാദമി അവാർഡ് , മികച്ച ചിത്രം , മികച്ച സഹനടൻ എന്നീ കാറ്റഗറികളിൽ ഓസ്കാർ നോമിനേഷനുകൾ, ചിത്രം കരസ്ഥമാക്കി .Jaye Davidson ടെ ക്രയിങ് ഗെയിമിലെ Dil എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് ആയി നിരൂപകർ കണക്കാക്കുന്നു . ജോഡിയുടെ സുഹൃത്തും , ഇറ്റാലിയൻ വിപ്ലവ സൈന്യത്തിന്റെ പ്രവർത്തകനുമായുള്ള Stephen Rea ടെ ഗംഭീര പ്രകടനവും എടുത്തുപറയേണ്ടതാണ് .
ചടുലമായ അവതരണവും , ഒരു പരിധി വരെ പ്രവചിക്കാൻ കഴിയാത്ത വഴിത്തിരിവുകളും ക്രയിങ് ഗെയിമിന്റെ ഹൈലൈറ്റ് ആണ് . പ്ലോട്ട് ട്വിസ്റ്റ് ഉള്ള ചിത്രങ്ങളും , സസ്പെൻസ് ത്രില്ലറുകളും , എക്സ്സ്‌പ്ലോറ്റെഷൻ ചിത്രങ്ങളും താല്പര്യം ഉള്ളവർക്ക് സജസ്റ്റ് ചെയ്യുന്നു .
Film Rating : 8/10
#ms_suspense
#msacras
#amal

Comments
Post a Comment