Posts

Showing posts from October, 2017

MOVIES WITH PLOT TWISTS Rank 1 THE HUNT (2012)

Image
TOP 10 MOVIES WITH PLOT TWISTS Rank 1 THE HUNT (2012) Imdb 8.3|| Denmark || mystery || drama മാസ്സ് ഹിസ്റ്റീരിയ എന്ന് കേട്ടിട്ടുണ്ടോ ? സമൂഹം അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾ ഒറ്റപ്പെടുത്തുന്നത് കൊണ്ടോ, അയാളെ തന്നെ ലക്ഷ്യമിട്ട് അപവാദം മെനയുന്നത് കൊണ്ടോ, ആ വ്യക്തി അനുഭവിക്കേണ്ടി വരുന്ന മാനസീക പീഡനം. അതാണ്‌ മാസ്സ് ഹിസ്റ്റീരിയ. ഒരാൾക്ക് എത്രത്തോളം താഴാൻ പറ്റും, ഭൂമിയോളം അല്ലെ, പിന്നെയും ചവിട്ടിത്താഴ്ത്തുകയാണ് പാതാളത്തിലേക്ക്. ( ചെങ്കോൽ ) Mads Mikkelsen  അഭിനയിച്ചു  Thomas Vinterberg  സംവിധാനം ചെയ്തു 2012ഇൽ പുറത്തിറങ്ങിയ മിസ്റ്ററി ഡ്രാമയാണ്  The Hunt . നമുക് എല്ലാവർക്കും സുപരിചിതനായ ഹാന്നിബാൽ ലെക്ടറെ മിനിസ്ക്രീൻ സീരീസിൽ അവതരിപ്പിച്ചത് ഈ മിക്കേൽസാൻ ആണ്. ഒരു കിൻഡർകർട്ടൻ ടീച്ചർ ആണ് ലൂക്കസ്. ഭാര്യയായി പിരിഞ്ഞ ലൂക്കസിനു ഈ ലോകത്തു ആകെ സ്വന്തമെന്നു പറയാനുള്ളത് ഒരു മകൻ മാത്രം, മർക്കസ്. ഇങ്ങനെ പോകുമ്പോഴാണ് നഴ്സറിയിലെ ഒരു കുട്ടി, ലൂക്കാസ് തന്നെ ലൈംഗീകമായി സമീപിച്ചെന്നുള്ള പരാതിയുമായി വരുന്നത്. അത് വരെ നോർമൽ ആയി പോയിരുന്ന അയാളുടെ ജീവിതം, തലകീഴായി മറിഞ്ഞത് അതോടെയാണ്. പിള്...

MOVIES WITH PLOT TWISTS RANK 2 10 Clover Field Lane (2016)

Image
TOP 10 MOVIES WITH PLOT TWISTS RANK 2 10 Clover Field Lane (2016) IMDB -7.2 || MYSTERY || SUSPENSE || 2016|| Claustrophobia എന്താണെന്നറിയാമോ ?അടിച്ചിട്ട മുറിയിൽ അകപ്പെടുന്നതിനെ അല്ലെങ്കിൽ ഇടുങ്ങിയ പാതകൾ, തുടങ്ങിയവയോടുള്ള അസാധാരണമായ ഭയം. ഇതൊരു സൈക്കോളജിക്കൽ ഡിസോഡർ ആണ്. ഇതിവിടെ പറയേണ്ട കാര്യമെന്തെന്നോ ?പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പോസ്റ്റിന്റെ തുടക്കം കുറച്ചു ജെനെറൽ നോളഡ്ജ് വിതറാമെന്നു കരുതി  ;) Mary Elizabeth Winstead ,  John Goodman  എന്നിവർ അഭിനയിച്ച്  Dan Trachtenberg  സംവിധാനം ചെയ്തു 2016 ഇൽ റത്തിറങ്ങിയ മിസ്റ്ററി ത്രില്ലർ ആണ്  10 Cloverfield Lane  . തുടക്കത്തിൽ പരിചയപ്പെടുത്തിയ Claustrophobia ക്കു ഈ ചിത്രമായി നേരിട്ട് ബന്ധമില്ലെങ്കിലും, അതേ ഫീലിംഗ് നമുക്ക് ഈ ചിത്രം കാണുമ്പോൾ ലഭിക്കും.  Buried  കണ്ടപ്പോൾ ശ്വാസം മുട്ടുന്ന പോലെ ഫീൽ ചെയ്തിട്ടുണ്ടാവില്ലേ ? ഏകദേശം അതുപോലൊന്ന്. കാമുകനുമായി വഴക്കിട്ടു ഒറ്റയ്ക്ക് കാറോടിച്ച് പോകുന്ന michelle യാത്രാമധ്യേ അപകടത്തിൽ പെടുന്നു. കണ്ണുതുറക്കുമ്പോൾ അവൾ ഒരു അടച്ചിട്ട മുറിയിൽ കാലുകൾ ബന്ധിക്കപ്പെ...

MOVIES WITH PLOT TWISTS RANK 3 ATONEMENT (2007)

Image
TOP 10 MOVIES WITH PLOT TWISTS RANK 3 ATONEMENT (2007) IMDB -7.8 || ROMANCE || WAR || MYSTERY തുള്ളാതെ മനവും തുള്ളും കണ്ടിട്ടില്ലേ..അതിൽ വിജയ് നല്ലവനാണെങ്കിലും, സിമ്രാന്റെ കണ്ണിൽ അയാൾ ഒരു തെരുവുഗുണ്ടയും, കൾച്ചർ ഇല്ലാത്തവനുമാണ്. അപ്പോൾ വിജയുടെ ക്യാറക്റ്ററിനല്ല കുഴപ്പം, വിജയ് ചെയ്യുന്ന കാര്യങ്ങൾ കാണുന്ന സിമ്രാന്റെ പെർസ്‌പെക്ടീവ് ആണ്. അത് പോലെ തന്നെയാണ് അറ്റോൺമെൻറ് ലെ നായിക ബ്രയോണി ടാലിസ്. വെറും 12 വയസ്സുള്ളപ്പോൾ പല ഘട്ടങ്ങളിലും അവൾ നായകനെ തെറ്റായി ജഡ്‌ജ്‌ ചെയ്യുന്നു. പക്ഷെ അതുണ്ടാക്കുന്ന കുഴപ്പങ്ങൾ, അവൾക്കു ഊഹിക്കാവുന്നതിലും ഒരുപാട് അപ്പുറം ആയിരുന്നു. PLOT (No spoilers) Keira Knightley ,  James McAvoy  എന്നിവർ അഭിനയിച്ച്  Joe Wright സംവിധാനം ചെയ്തു 2007il റിലീസ് ആയ റൊമാന്റിക് വാർ ഡ്രാമയാണ് അറ്റോൺമെൻറ്. ചെറുപ്രായത്തിൽ പറ്റിയൊരബദ്ധം, അത് ജീവിതകാലം മുഴുവൻ വേട്ടയാടുമെന്നവൾ കരുതിയിരിക്കില്ല. ബംഗ്ളാവിലെ ഹൌസ് കീപ്പറിന്റെ മകനായ റോബ്ബിനെ, അവൾ വിവിധ സാഹചര്യങ്ങളിൽ സംശയാസ്പദമായി കാണുന്നു.ബ്രയോണിയുടെ മൂത്ത സഹോദരി സെസിലിയയുമായി പ്രണയത്തിലാണ് റോബിൻ. അതറിയാതെ റോബിനെതീരെ ഗുരുതര...

MOVIES WITH PLOT TWISTS RANK 4 ANGEL HEART (1987)

Image
TOP 10 MOVIES WITH PLOT TWISTS RANK 4 ANGEL HEART (1987) IMDB -7.3 || PSYCHO-MYSTERY- THRILLER Gone Girl ,  Prisoners , എന്നീ മിസ്റ്ററി ത്രില്ലറുകൾ കണ്ടിട്ടില്ലേ? നായക-നായികാ കഥാപാത്രങ്ങളുടെ അല്ലെങ്കിൽ മറ്റേതെങ്കിലും കേന്ദ്ര കഥാപാത്രങ്ങളുടെ തിരോധാനം, എന്നും പ്രേക്ഷകശ്രദ്ധ ആകര്ഷിച്ചിട്ടുള്ള ഒന്നാണ്. അതിനുദാഹരണങ്ങളാണ് മുകളിൽ പറഞ്ഞ രണ്ടു ചിത്രങ്ങളുടെയും മികച്ച വിജയം. പക്ഷെ ഈ കാണാതായ വ്യക്തി നമ്മൾ തേടി ചെല്ലുന്തോറും കൂടുതൽ അകലുകയാണെങ്കിലോ.. ? അങ്ങനൊരു മിസ്റ്ററി ത്രില്ലറിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? Robert Di Nero   Micky Rourke  കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് സംവിധാനം ചെയ്തു 1987 il പുറത്തിറങ്ങിയ സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലെർ ആണ് ഏഞ്ചൽ ഹാർട്ട്‌. Fallen angel എന്ന നോവലിനെ ആസ്പദമാക്കിയ ഈ ചിത്രം റിലീസിന് മുൻപേ തന്നെ ഒരുപാട് വിവാദങ്ങൾ സൃഷ്ട്ടിച്ച ഒന്നാണ്. Plot : ഒരു പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്ററാണ് ഹാരോൾഡ്‌ ഏഞ്ചൽ. ഒരു ദിവസം അയാളെ തേടി ഒരു മാന്യനായ ഒരു ക്ലയന്റ് വരുന്നു. ഒരു പള്ളേലച്ചന്റെ ആകാരവും, ഘനഗംഭീര ശാരീരവും, ഉയർന്ന വ്യക്തിത്വവുമുള്ള അയാൾ ഹാരോൾഡിനോട്,...

MOVIES WITH PLOT TWISTS Rank 5 Dark City (1998)

Image
TOP 10 MOVIES WITH PLOT TWISTS Rank 5 Dark City (1998) IMDB 7.7 || FANTASY || SCIENCE FICTION ട്യൂണിങ് (Tuning)അല്ലെങ്കിൽ ട്യൂണിങ് പവർ എന്നൊക്കെ കേട്ടിട്ടുണ്ടോ... ?ഒരാളുടെ മൈൻഡ് അല്ലെങ്കിൽ വിൽ പവർ ഉപയോഗിച്ച് മറ്റൊരു വ്യക്തിയെ അല്ലെങ്കിൽ ഒരു മെഷീനെ കൺട്രോൾ ചെയ്യുക. ഉദാഹരണത്തിന് ലോഗനിലെ Patrik Stewart അല്ലെങ്കിൽ ഏഴാം അറിവിലെ ഡോങ്‌ലി, ഇവർക്കൊക്കെ ഇങ്ങനൊരു സിദ്ധിയുണ്ട്ഈ കഴിവ് നല്ലതിന് വേണ്ടി ഉപയോഗിക്കാം അല്ലെങ്കിൽ തിന്മ ചെയ്യുവാനായി ഉപഗോഗിക്കാം, കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ച്.! Rufus Sewell, Jennifer Conneli എന്നിവർ കേന്ദ്രകഥാപത്രങ്ങളായി  Alex Proyas  സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ഫാന്റസി ത്രില്ലർ ആണ് ഡാർക് സിറ്റി. സൈക്കോലജ്ജിക്കൽ ഇന്വെസ്റ്റിറ്റിഗേഷൻ ത്രില്ലർ മൂഡിൽ കഥപറഞ്ഞു പോകുന്ന ഈ ചിത്രം വ്യത്യസ്തമായ ഒരു പ്രമേയം ചർച്ച ചെയ്യുന്ന ഒന്നാണ്. പൂർണമായും ആസ്ട്രേലിയയിലെ ഒരു സ്റുഡിയോക്കുള്ളിൽ തീർത്ത ചിത്രമെന്നുള്ള പ്രത്യകതയും ഡാർക് സിറ്റിക്കുണ്ട്. PLOT : ( no spoilers) ജോൺ മർഡോക് ഉറക്കം ഉണരുമ്പോൾ അയാൾ ഒരു ബാത്ടബ്ബ്ബിൽ കിടക്കുകയാണ്. ശരീരം അല്പം മുറിഞ്ഞിട്ടുണ്ട്. ഉറക്കമുണർന...

MOVIES WITH PLOT TWISTS RANK 6 -THE HIDDEN FACE ( Columbian)

Image
TOP 10 MOVIES WITH PLOT TWISTS RANK 6 THE HIDDEN FACE ( Columbian) Lang: Spanish || IMDB 7.4 || Mystery || 2011 || ""ജോലികഴിഞ്ഞു വീട്ടിലെത്തിയ ആൻഡ്രിയൻ കണ്ടത് ഭാര്യയുടെ ഒരുകുറിപ്പ് ആണ് . അത് വായിച്ചു കഴിഞ്ഞു മൊബൈൽ എടുത്തു നോക്കിയപ്പോൾ ഭാര്യ തന്നെ ഉപേക്ഷിച്ച പോയതായി പറയുന്ന ഒരു സെൽഫി വീഡിയോ . ഒരു നിമിഷം അയാൾ പതറി . എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി നിന്നു .അതെ ദുഖഭാരത്തോടെ തന്നെ അയാൾ വീട് പൂട്ടിയിറങ്ങി ."" 2011 റിലീസായ മിസ്റ്ററി ത്രില്ലർ മൂവിയായ ഹിഡൻ ഫേസിലെ ഓപ്പണിങ് സീനുകളാണിവ. Quim Gutiérrez  ,  Clara Lago എന്നിവർ അഭിനയിച്ച ഈ ചിത്രം വലിയ വാണിജ്യ വിജയമായിരുന്നു . തുടക്കം കേട്ടിട്ട് ഒരു ക്ളീഷേ പോലെ തോന്നുന്നുണ്ടല്ലേ . പക്ഷെ ഇതൊന്നുമല്ല കഥ . മറ്റു സിനിമകളെ പോലെ, ഉദാഹരത്തിനു, ഡേവിഡ് ഫിഞ്ചറിന്റെ ഗോൺ ഗേൾ എന്ന സിനിമയിൽ അമേസിംഗ് ആമിയെ കാണാതെ പോയ പോലെ ഒരു സാധാരണ മിസ്സിംഗ് അല്ലിവിടെ . ഭാര്യ പോയതിൽ പിന്നെ ആൻഡ്രിയൻ പരിചയപ്പെട്ട , ഫാബിയാന എന്ന പെൺകുട്ടി ആ വീട്ടിൽ താമസിക്കുമ്പോൾ , ഒരു അദൃശ്യ ശക്തിയുടെ സാന്നിധ്യം അനുഭവപ്പെടുന്നു . ആൻഡ്രിയാന്റെ പഴയ വീട്ടുടമസ്ഥയുടെ പട്ടി , ...

MOVIES WITH PLOT TWISTS OPEN YOUR EYES (1997)

Image
TOP 10 MOVIES WITH PLOT TWISTS OPEN YOUR EYES (1997) IMDB : 7.8 || ScienceFiction || mystery || Spanish "സ്വപ്നത്തിൽ ഒരാക്സിഡന്റുണ്ടായി ...ഞങ്ങള് കൊക്കയില് വീണു .." ഞങ്ങളോ .. അത് ഞാനും പിന്നെ സ്വപ്നത്തിലെ ഞാനും ..." Penelop Cruz ,  Eduardo Noriega  എന്നിവർ അഭിനയിച്ചു  Alejandro Amenábar  സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ത്രില്ലെർ ആണ് Open Your Eyes . 1997 ഇറങ്ങിയ എന്ന കാലഘട്ടത്തിന്റെ സാങ്കേതികവിദ്യകൾക്കും മുന്നേ സഞ്ചരിച്ച ഈ ചിത്രം സാന്ഡന്സ് ഫിലിം ഫെസ്റ്റിവലിലെ കാണികൾക്കും നിരൂപകർക്കും പുതിയൊരനുഭൂതിയായിരുന്നു .ഇൻസെപ്ഷൻ എന്ന ചിത്രം പോപ്പുലർ ആകുന്നതിനു മുൻപേ ലൂസിഡ് ഡ്രീമിങ് , ദേജാവു ഒക്കെ ചർച്ച ചെയ്തിട്ടുണ്ട് ഈ 20 വര്ഷം മുൻപ് ഇറങ്ങിയ ചിത്രത്തിൽ . Nutshel : ആരും ഇഷ്ട്ടപ്പെടുന്ന മുഖ സൗന്ദര്യത്തിനുടമയാണ് സീസർ. താൻ സുന്ദരൻ ആണെന് സ്വയം ഒരു ബോധം ഉള്ള സീസർ അതിൽ തെല്ലൊന്നഹങ്കരിച്ചിരുന്നു . അവന്റെ അടുത്ത കൂട്ടുകാരൻ paleyo ഒരു പെൺകുട്ടിയെ പോലും വളക്കാൻ സാധിക്കാതെ ഒറ്റത്തടിയായി നടക്കുമ്പോൾ അവനാകട്ടെ ഓരോ ദിവസവും ഓരോ പെണ്ണിന്റെ കൂടെയാണ് നടപ്പ് . ഒരു ദിവസം സീസറിന്റെ പിറന്നാളാഘോഷത്തിനിട...

MOVIES WITH PLOT TWIST RANK 8 (ARLINGTON ROAD ( 1999)

Image
TOP 10 MOVIES WITH PLOT TWIST RANK 8 ARLINGTON ROAD ( 1999) IMDB : 7.2 || MISTERY || THRILLER || "അയാൾ കാറിനു പുറത്തിറങ്ങി റോഡിലൂടെ നടന്നു പോയ ബാലന്റെ അടുത്തെത്തി . ആ കുട്ടിയുടെ മുന്നിൽ ചെന്നപ്പോൾ അയാൾ ഞെട്ടിപ്പോയി . ആ കുട്ടിയുടെ വലതു കൈപ്പത്തി വെന്തു പോയിരിക്കുന്നു ." ഷോഷാങ്ക് റിഡംഷനിലൂടെ ഹൃദയങ്ങൾ നേടിയ ടിം റോബിൻസ് , Jeff Bridges എന്നിവർ അഭിനയിച്ച് Mark Pellington സംവിധാനം ചെയ്ത് 1999ഇൽ റിലീസ് ആയ മിസ്റ്ററി ത്രില്ലർ ചിത്രമായാണ് ആർലിംഗ്ടൺ റോഡ് . ഷോഷാങ്ക് റിഡംഷനിലെ ആൻഡി ഡ്ഫറസിൻ എന്ന കഥാപാത്രത്തിന് ശേഷം റോബിൻസിനു ഏറെ വെല്ലുവിളി ഉയർത്തിയ കഥാപാത്രമായിരുന്നു ആർലിംഗ്ടൺ റോഡിലെ ഒലിവർ ലാങ് . വാഷിംഗ്‌ടൺ യൂണിവേഴ്സിറ്റിയിലെ ഹിസ്റ്ററി പ്രൊഫസർ ആണ് മൈക്കൽ ഫാരഡെ . ഒരു ദിവസം അയാൾ കാറിൽ സഞ്ചരിക്കുമ്പോൾ കൈ പൊള്ളലേറ്റു നശിച്ച അവസ്ഥയിൽ നടന്നു പോകുന്ന ഒരു ബാലനെ കാണുന്നു . അയാൾ ആ കുട്ടിയെ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കുന്നു . അവിടെ വെച്ചാണ് അയാൾ തന്റെ പുതിയ അയൽക്കാരനെ പരിചയപ്പെടുന്നത് , ഒലിവർ ലാങ് . ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയെങ്കിലും ചിത്രം ബോക്സോഫിസിൽ തകർന്നടിഞ്ഞു . ഒരു കു...

FILMS WITH PLOT TWISTS RANK 9 (THE CRYING GAME (1992))

Image
TOP 10 MOVIES WITH PLOT TWIST RANK 9 THE CRYING GAME (1992) IMDB -7.3 || Thriller || Drama || 1992 ക്രൈയിങ് ഗെയിം... പേര് കേട്ടാൽ , ഏറ്റവും കൂടുതൽ നേരം കരയുന്ന ആൾ ജയിക്കുന്ന ഒരു വിചിത്രമായ കളി , അല്ലെങ്കിൽ നമ്മുടെ ഫിഞ്ചർ ചേട്ടന്റെ സൈക്കോളജിക്കൽ ത്രില്ലെർ ഗെയിം ...ഇതൊക്കെയാണാദ്യം നമ്മുടെ മനസ്സിൽ വരിക . പക്ഷെ ഈ സിനിമ മൊത്തത്തിൽ ഒരു വേറിട്ട പരീക്ഷണമാണ് .നോൺ ലീനിയർ സ്റ്റോറി ടെല്ലിങ്ങും , തേഡ് പേഴ്സൺ പോയിന്റ് ഓഫ് വ്യുവും ഇല്ലാതെ , 2 മണിക്കൂർ നമ്മെ സീറ്റിൽ പിടിച്ചിരുത്തുന്ന ഒരു ഇമോഷണൽ ത്രില്ലർ ഡ്രാമ . വിപ്ലവ സൈന്യത്തിന്റെ വികൃതമായ മുഖം കാണിച്ചു തന്ന ചിത്രം എന്നുള്ള പ്രത്യേകത കൂടിയുണ്ട് ക്രൈയിങ് ഗെയിമിന് . 1992 ഇൽ റീലിസ് ആയ ബ്രിട്ടീഷ് ജാപ്പനീസ് ത്രില്ലെർ ആയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Neil Jordan ആണ് . സെക്സ് ഓഫർ ചെയ്തു വശീകരിച്ചു ജൂഡ് എന്ന യുവതി ജോഡി എന്ന ബ്രിട്ടീഷ് പട്ടാളക്കാരനെ രണ്ടു മൂന്നു കൂട്ടാളികളുടെ സഹായത്തോടെ തട്ടികൊണ്ട് പോകുന്നു . ശേഷം ആ പട്ടാളക്കാരനെ മുഖം മൂട്ടിക്കെട്ടി അവരുടെ ഒളി സങ്കേതത്തെക്ക് കൊണ്ടൊവുന്നു .തടവിലാക്കപ്പെട്ട ജോഡിയും ഒരു വാർഡനും തമ്മിൽ ഒരു അസാധാരണ സൗ...

FILMS WITH PLOT TWISTS RANK 10 ( 13 TZAMETTI)

Image
TOP 10 FILMS WITH PLOT TWISTS RANK 10 13 TZAMETTI ( 2005) IMDB -7.4 || SUSPENSE || CRIME THRILLER നമ്മളെ ഏറ്റവും കൂടുതൽ ഞെട്ടിച്ച ക്ളൈമാക്സുള്ള സിനിമകൾ ഏതൊക്കെയാണ് ? ഫൈറ്റക്ല്ബ്ബ്‌ ഇൻസെൻഡീസ്‌ , ഓൾഡ് ബോയ് , ഇങ്ങനെ നീളും ആ ലിസ്റ്റ് . പക്ഷെ ഏതെങ്കിലും ഒരു ചിത്രം കഥാഗതിയിൽ വന്ന മാറ്റം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ടോ   ?അത്തരത്തിൽ കഥയിൽ പ്രവചിക്കാനാവാത്ത വഴിത്തിരിവുള്ള , 2005 ഇൽ റിലീസ് ആയ മിസ്റ്ററി ക്രൈം ത്രില്ലെർ ആണ് 13 സെമെറ്റി .ജ്യോർജിയൻ ചിത്രമായ 13 സെമെറ്റി സംവിധാനം ചെയ്തിരിക്കുന്നത് Géla Babluani ആണ് .വെറും 99 മിനിറ്റ് നീളമുള്ള ഈ ക്രൈം ത്രില്ലെർ ചങ്കിടിപ്പോടെയല്ലാതെ കണ്ടുതീർക്കാനാവില്ല . ഗോഡോൺ എന്നയാളുടെ വീടിന്റെ മേൽക്കൂര നന്നാക്കുകയായിരുന്നു കാരനായ സെബാസ്റ്റിയൻ .മോർഫിൻ ഓവർ ഡോസ് ആയി ഗോടോൺ മരിക്കുകയും , സെബാസ്റ്റിയന് അയാളുടെ പേമെന്റ് കിട്ടാതെ വരികയും ചെയ്യുന്നു . ഇതിനിടെ ഗോഡോണിന്റെ വിധവ അയാളുടെ കൂട്ടുകാരനുമായി സംസാരിക്കുന്നത് സെബാസ്റ്റിയൻ ഒളിഞ്ഞിരുന്നു കേൾക്കുന്നു . അതിൽ ഗോടോണിന് ലഭിച്ച ഒരു എൻവലപ്പിനെക്കുറിച്ചു പറയുന്നു . ഒരു ജോലിക്കുള്ള ക്ഷണമായിരുന്നു അതിൽ . ഒറ്റദിവസം...

TOP 10 MOVIES WITH PLOT TWISTS ( LESSER KNOWN FILMS)

Image
""Drop your gun baby..Musafir ..Thats my name"" . ഈ ഡയലോഗ് കേട്ടിട്ടില്ലേ ... ദി ടൈഗർ സിനിമയിൽ സുരേഷ് ഗോപിയുടെയും സിദ്ധിക്കിന്റെയും തീപ്പൊരി ഡയലോഗുകൾ മറന്നാലും , ആരും മുകളിൽ പറഞ്ഞ രണ്ടു വരി മറക്കാനിടയില്ല.ചിത്രത്തിന്റെ അവസാനം വന്ന ട്വിസ്റ്റ് .ആ ഡയലോഗ് കേട്ടപ്പോൾ സുരേഷ് ഗോപിയുടെ മുഖത്തുണ്ടായ ഭാവമാണ് നാമോരുരുത്തരുടേയും മുഖത്തു വിരിഞ്ഞത് .അത് പോലെ തന്നെ , ദി ട്രൂത് ലെ "കില്ലർ ഈസ് നോട്ട് എ വുമൺ" എന്ന ഡയലോഗും , മുംബൈ പോലീസിലെ ക്‌ളൈമാക്‌സ് സീനുകളും കണ്ടു ഞെട്ടാത്ത മലയാളികൾ ഉണ്ടാവില്ല. അപ്പൊ പറഞ്ഞു വന്നതെന്തെന്നാൽ , ഈ പറഞ്ഞ ചിത്രങ്ങൾ എന്റെ അഭിപ്രായത്തിൽ ഒരു ദിവസത്തിൽ കൂടുതൽ മനസ്സിനെ വേട്ടയാടിയിട്ടില്ല. പക്ഷെ , നുമ്മടെ ഹോളിവുഡിൽ ചില ഐറ്റമസ് ഉണ്ട് .കണ്ടു കഴിഞ്ഞാൽ തലയിൽ നിന്ന് പോകാൻ കുറഞ്ഞത് ഒരാഴ്ചയെടുക്കും . ഹോളിവുഡ്ഡ് സിനിമാപ്രേമികളുടെ വാക്കിൽ പറഞ്ഞാൽ , മൈൻഡ് ഫ**ങ് , മൂവീസ് വിത്ത് മൈൻഡ് ബ്‌ളോയിങ് ട്വിസ്റ്റ് , സസ്പെൻസ് ത്രില്ലെര്സ വിത്ത് ഷോക്കിങ് പ്ലോട്ട് ട്വിസ്റ്റ് എന്നൊക്കെ പറയാം . നമ്മുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ ആടാർ ക്‌ളൈമാക്‌സുള്ള പടങ്ങൾ . ...