MOVIES WITH PLOT TWIST RANK 8 (ARLINGTON ROAD ( 1999)
TOP 10 MOVIES WITH PLOT TWIST
RANK 8
ARLINGTON ROAD ( 1999)
IMDB : 7.2 || MISTERY || THRILLER ||
"അയാൾ കാറിനു പുറത്തിറങ്ങി റോഡിലൂടെ നടന്നു പോയ ബാലന്റെ അടുത്തെത്തി . ആ കുട്ടിയുടെ മുന്നിൽ ചെന്നപ്പോൾ അയാൾ ഞെട്ടിപ്പോയി . ആ കുട്ടിയുടെ വലതു കൈപ്പത്തി വെന്തു പോയിരിക്കുന്നു ."
ഷോഷാങ്ക് റിഡംഷനിലൂടെ ഹൃദയങ്ങൾ നേടിയ ടിം റോബിൻസ് , Jeff Bridges എന്നിവർ അഭിനയിച്ച് Mark Pellington സംവിധാനം ചെയ്ത് 1999ഇൽ റിലീസ് ആയ മിസ്റ്ററി ത്രില്ലർ ചിത്രമായാണ് ആർലിംഗ്ടൺ റോഡ് . ഷോഷാങ്ക് റിഡംഷനിലെ ആൻഡി ഡ്ഫറസിൻ എന്ന കഥാപാത്രത്തിന് ശേഷം റോബിൻസിനു ഏറെ വെല്ലുവിളി ഉയർത്തിയ കഥാപാത്രമായിരുന്നു ആർലിംഗ്ടൺ റോഡിലെ ഒലിവർ ലാങ് .
വാഷിംഗ്‌ടൺ യൂണിവേഴ്സിറ്റിയിലെ ഹിസ്റ്ററി പ്രൊഫസർ ആണ് മൈക്കൽ ഫാരഡെ . ഒരു ദിവസം അയാൾ കാറിൽ സഞ്ചരിക്കുമ്പോൾ കൈ പൊള്ളലേറ്റു നശിച്ച അവസ്ഥയിൽ നടന്നു പോകുന്ന ഒരു ബാലനെ കാണുന്നു . അയാൾ ആ കുട്ടിയെ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കുന്നു . അവിടെ വെച്ചാണ് അയാൾ തന്റെ പുതിയ അയൽക്കാരനെ പരിചയപ്പെടുന്നത് , ഒലിവർ ലാങ് .
ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയെങ്കിലും ചിത്രം ബോക്സോഫിസിൽ തകർന്നടിഞ്ഞു . ഒരു കുടുംബ ചിത്രം പോലെ തുടങ്ങുകയും രണ്ടാം പകുതിയോടെ ഒരു മിസ്റ്ററി ത്രില്ലറിലേക്ക് ചുവടുമാറുകയും ചെയ്യുന്നു . ഹീത് ലെഡ്ജറിന്റെ ജോക്കർ , ആന്റണി ചൈഗറിന്റെ സീരിയൽ കില്ലർ , ഹോപിക്കിന്സിന്റെ ഹാനിബാൾ ലെക്ടർ , ടോം ഹാർഡിയുടെ ബൈൻ , പോലെ ചർച്ച ചെയ്യപ്പെടേണ്ട ഒരു കഥാപാത്രമാണ് ടിം റോബിൻസിന്റെ ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രം .
ടിം റോബിൻസ് ആരാധകർക്കും സസ്പെൻസ് ത്രില്ലറുകളും , എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറുകളും കാണാനാഗ്രഹിക്കുന്നവർക്ക് റെക്കമെന്റ് ചെയ്യുന്നു.
Film rating : 8/10

Comments
Post a Comment