MOVIES WITH PLOT TWISTS Rank 5 Dark City (1998)
TOP 10 MOVIES WITH PLOT TWISTS
Rank 5
Dark City (1998)
IMDB 7.7 || FANTASY || SCIENCE FICTION
ട്യൂണിങ് (Tuning)അല്ലെങ്കിൽ ട്യൂണിങ് പവർ എന്നൊക്കെ കേട്ടിട്ടുണ്ടോ... ?ഒരാളുടെ മൈൻഡ് അല്ലെങ്കിൽ വിൽ പവർ ഉപയോഗിച്ച് മറ്റൊരു വ്യക്തിയെ അല്ലെങ്കിൽ ഒരു മെഷീനെ കൺട്രോൾ ചെയ്യുക. ഉദാഹരണത്തിന് ലോഗനിലെ Patrik Stewart അല്ലെങ്കിൽ ഏഴാം അറിവിലെ ഡോങ്‌ലി, ഇവർക്കൊക്കെ ഇങ്ങനൊരു സിദ്ധിയുണ്ട്ഈ കഴിവ് നല്ലതിന് വേണ്ടി ഉപയോഗിക്കാം അല്ലെങ്കിൽ തിന്മ ചെയ്യുവാനായി ഉപഗോഗിക്കാം, കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ച്.!
Rufus Sewell, Jennifer Conneli എന്നിവർ കേന്ദ്രകഥാപത്രങ്ങളായി Alex Proyas സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ഫാന്റസി ത്രില്ലർ ആണ് ഡാർക് സിറ്റി. സൈക്കോലജ്ജിക്കൽ ഇന്വെസ്റ്റിറ്റിഗേഷൻ ത്രില്ലർ മൂഡിൽ കഥപറഞ്ഞു പോകുന്ന ഈ ചിത്രം വ്യത്യസ്തമായ ഒരു പ്രമേയം ചർച്ച ചെയ്യുന്ന ഒന്നാണ്. പൂർണമായും ആസ്ട്രേലിയയിലെ ഒരു സ്റുഡിയോക്കുള്ളിൽ തീർത്ത ചിത്രമെന്നുള്ള പ്രത്യകതയും ഡാർക് സിറ്റിക്കുണ്ട്.
PLOT : ( no spoilers)
ജോൺ മർഡോക് ഉറക്കം ഉണരുമ്പോൾ അയാൾ ഒരു ബാത്ടബ്ബ്ബിൽ കിടക്കുകയാണ്. ശരീരം അല്പം മുറിഞ്ഞിട്ടുണ്ട്. ഉറക്കമുണർന്ന അയാൾക്ക് തന്റെ ഓർമശക്തി നഷ്ടപ്പെട്ടതായി അറിയുന്നു.. സ്വന്തം പേരുപോലും ഓര്മയില്ലാത്ത അവസ്ഥ... അവിടെ വെച്ച് ഒരു പെണ്ണിന്റെ ശവശരീരം കാണുന്നു. വളരെ പൈശാചകമായി കൊലചെയ്യപ്പെട്ട ആ പെൺകുട്ടിയുടെ ശരീരം കണ്ടതിന്റെ ഞെട്ടൽ മാറുന്നതിനു മുൻപ് തന്നെ, അയാളെ ഒരു സൈക്കകാട്രിസ്റ്റ് വിളിക്കുന്നു. സ്തബ്തനായി നിൽക്കുന്ന അയാളോട് ഉടനെ അവിടുന്ന് രക്ഷപ്പെടാനും കുറെ പേർ ജോണിനെ പിടികൂടാൻ വരുന്നതായും അറിയിക്കുകയാണ്.
തുടക്കം മുതൽ, കാഴ്ചക്കാരനെ അമ്പരപ്പിക്കും വിധമാണ് ഈ ചിത്രത്തിന്റെ കഥ പറച്ചിൽ.ഒരു പരിധി വരെ നിയോ നോയിർ ശൈലി പിന്തുടർന്നതായും കാണാം. ആദ്യം ഹാഫിലെ ചെറിയൊരു ലാഗ് മാറ്റിനിർത്തിയാൽ മികച്ചോരു കാഴ്ചാനുഭവമാണ് ഡാർക് സിറ്റി. പേര് പോലെ തന്നെ 99 ശതമാനവും ഡാർക് ഷെഡ് ആണ് ചിത്രത്തിന്. ചിത്രീകരണം മുഴുവൻ രാത്രി സമയങ്ങിലാണ് നടത്തിയത് എന്ന് തോന്നുന്നു.
ആദ്യമേ ഇണങ്ങിച്ചചേരാതെ നമ്മെ കുഴക്കുന്ന ചില കണ്ണികളെ സെക്കൻഡ് ഹാഫോടു കൂടി സമർത്ഥമായി കൂട്ടിയിണക്കുന്നതിൽ സംവിധായകൻ പൂർണമായി വിജയിച്ചു എന്ന് തന്നെ പറയാം.
സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളും ട്വിസ്റ്റ് എൻഡിങ് സിനിമകളും തേടുന്നവർക്ക് റെക്കമണ്ട് ചെയ്യുന്നു.
Film Rating : 8. 5/10

Comments
Post a Comment