FILMS WITH PLOT TWISTS RANK 10 ( 13 TZAMETTI)
TOP 10 FILMS WITH PLOT TWISTS
RANK 10
13 TZAMETTI ( 2005)
IMDB -7.4 || SUSPENSE || CRIME THRILLER
നമ്മളെ ഏറ്റവും കൂടുതൽ ഞെട്ടിച്ച ക്ളൈമാക്സുള്ള സിനിമകൾ ഏതൊക്കെയാണ് ? ഫൈറ്റക്ല്ബ്ബ് ഇൻസെൻഡീസ് , ഓൾഡ് ബോയ് , ഇങ്ങനെ നീളും ആ ലിസ്റ്റ് . പക്ഷെ ഏതെങ്കിലും ഒരു ചിത്രം കഥാഗതിയിൽ വന്ന മാറ്റം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ടോ ?അത്തരത്തിൽ കഥയിൽ പ്രവചിക്കാനാവാത്ത വഴിത്തിരിവുള്ള , 2005 ഇൽ റിലീസ് ആയ മിസ്റ്ററി ക്രൈം ത്രില്ലെർ ആണ് 13 സെമെറ്റി .ജ്യോർജിയൻ ചിത്രമായ 13 സെമെറ്റി സംവിധാനം ചെയ്തിരിക്കുന്നത് Géla Babluani ആണ് .വെറും 99 മിനിറ്റ് നീളമുള്ള ഈ ക്രൈം ത്രില്ലെർ ചങ്കിടിപ്പോടെയല്ലാതെ കണ്ടുതീർക്കാനാവില്ല .
RANK 10
13 TZAMETTI ( 2005)
IMDB -7.4 || SUSPENSE || CRIME THRILLER
നമ്മളെ ഏറ്റവും കൂടുതൽ ഞെട്ടിച്ച ക്ളൈമാക്സുള്ള സിനിമകൾ ഏതൊക്കെയാണ് ? ഫൈറ്റക്ല്ബ്ബ് ഇൻസെൻഡീസ് , ഓൾഡ് ബോയ് , ഇങ്ങനെ നീളും ആ ലിസ്റ്റ് . പക്ഷെ ഏതെങ്കിലും ഒരു ചിത്രം കഥാഗതിയിൽ വന്ന മാറ്റം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ടോ
ഗോഡോൺ എന്നയാളുടെ വീടിന്റെ മേൽക്കൂര നന്നാക്കുകയായിരുന്നു കാരനായ സെബാസ്റ്റിയൻ .മോർഫിൻ ഓവർ ഡോസ് ആയി ഗോടോൺ മരിക്കുകയും , സെബാസ്റ്റിയന് അയാളുടെ പേമെന്റ് കിട്ടാതെ വരികയും ചെയ്യുന്നു . ഇതിനിടെ ഗോഡോണിന്റെ വിധവ അയാളുടെ കൂട്ടുകാരനുമായി സംസാരിക്കുന്നത് സെബാസ്റ്റിയൻ ഒളിഞ്ഞിരുന്നു കേൾക്കുന്നു . അതിൽ ഗോടോണിന് ലഭിച്ച ഒരു എൻവലപ്പിനെക്കുറിച്ചു പറയുന്നു . ഒരു ജോലിക്കുള്ള ക്ഷണമായിരുന്നു അതിൽ . ഒറ്റദിവസം കൊണ്ട് ലക്ഷപ്രഭു ആകാൻ കഴിയുന്ന ജോലി .ഇതറിഞ്ഞ സെബാസ്റ്റിയൻ ആ കത്ത് മോഷ്ടിക്കുന്നു ,ആ ജോലിക്ക് പോകാൻ തയാറെടുക്കുന്നു .
ബ്ലാക്ക് ആൻഡ് വൈറ്റിലായാണ് ഈ ചിത്രം ഇറങ്ങിയത് . അതിനാലാകാം 2005 le ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായിരുന്നു 13 സ്മെറ്റി . അതീവ സാധാരണ തുടക്കവും അസാധാരണ രണ്ടാം പകുതിയും ഗംഭീര ക്ളൈമാക്സുമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത .പ്ലോട്ട് ട്വിസ്റ്റ് ഉള്ള ചിത്രങ്ങളും അല്പം ഡിസ്റ്റർബിങ് ആയ വിശ്വല്സും ഇഷ്ടപ്പെടുന്നവർക്ക് മാത്രം റെക്കമെന്റ് ചെയ്യുന്നു 13 സെമെറ്റി.
Film Rating : 8/10
#ms_suspense
#amal
#maacras
അഭ്യർത്ഥന :
പ്ലോട്ട് ട്വിസ്റ്റുകൾ ഉള്ള ചിത്രങ്ങൾ അടങ്ങിയ ഒരു സീരീസ് തുടങ്ങുന്നതിനെ പറ്റി ഒരു പോസ്റ്റ് ഇട്ടപ്പോൾ നല്ല പ്രതികരണമായിരുന്നു ലഭിച്ചത് . എല്ലാവരും പറഞ്ഞത് ഒരൊറ്റ കാര്യം മാത്രമായിരുന്നു . എല്ലാവരും പറഞ്ഞു കേട്ട സിനിമകൾ ഒഴിവാക്കുക , പുതിയ സജഷൻസ് ഉൾപ്പെടുത്തുക . എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ ശ്രമകാരമായിരുന്നു , കാരണം അത്യാവശ്യം കിടിലൻ ട്വിസ്റ്റ് ഉള്ള സിനിമകൾ ചർച്ച ചെയ്യപ്പെടാതെ പോവില്ലല്ലോ . അതിനാൽ ഞാൻ ആദ്യം ഉണ്ടാക്കി വെച്ച ലിസ്റ്റ് ചവറ്റുകൊട്ടയിലിട്ട് പുതിയ സിനിമകൾ കാണാൻ തുടങ്ങി .ജാപ്പനീസ് , ഡച്ച് , സ്പാനിഷ് , കൊറിയൻ , തുടങ്ങിയ ഭാഷകളിലേക്കും പോയി .4 സിനിമ കണ്ടതിനു ശേഷമാണ് 10 th റാങ്ക് ഇൽ വെക്കാൻ ഒരു സിനിമ എനിക്ക് ലഭിച്ചത് .അതുകൊണ്ട് ഈ സീരീസിൽ പോസ്റ്റുകൾ തമ്മിൽ ഉള്ള ഗ്യാപ് കൂടുതൽ ആയിരിക്കുമെന്ന മുൻകൂർ ജാമ്യം നിങ്ങളോടപേക്ഷിക്കുകയാണ്..

Comments
Post a Comment