MOVIES WITH PLOT TWISTS RANK 2 10 Clover Field Lane (2016)
TOP 10 MOVIES WITH PLOT TWISTS
RANK 2
10 Clover Field Lane (2016)
IMDB -7.2 || MYSTERY || SUSPENSE || 2016||
Claustrophobia എന്താണെന്നറിയാമോ ?അടിച്ചിട്ട മുറിയിൽ അകപ്പെടുന്നതിനെ അല്ലെങ്കിൽ ഇടുങ്ങിയ പാതകൾ, തുടങ്ങിയവയോടുള്ള അസാധാരണമായ ഭയം. ഇതൊരു സൈക്കോളജിക്കൽ ഡിസോഡർ ആണ്. ഇതിവിടെ പറയേണ്ട കാര്യമെന്തെന്നോ ?പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പോസ്റ്റിന്റെ തുടക്കം കുറച്ചു ജെനെറൽ നോളഡ്ജ് വിതറാമെന്നു കരുതി 
Mary Elizabeth Winstead, John Goodman എന്നിവർ അഭിനയിച്ച് Dan Trachtenberg സംവിധാനം ചെയ്തു 2016 ഇൽ റത്തിറങ്ങിയ മിസ്റ്ററി ത്രില്ലർ ആണ് 10 Cloverfield Lane . തുടക്കത്തിൽ പരിചയപ്പെടുത്തിയ Claustrophobia ക്കു ഈ ചിത്രമായി നേരിട്ട് ബന്ധമില്ലെങ്കിലും, അതേ ഫീലിംഗ് നമുക്ക് ഈ ചിത്രം കാണുമ്പോൾ ലഭിക്കും. Buried കണ്ടപ്പോൾ ശ്വാസം മുട്ടുന്ന പോലെ ഫീൽ ചെയ്തിട്ടുണ്ടാവില്ലേ ? ഏകദേശം അതുപോലൊന്ന്. കാമുകനുമായി വഴക്കിട്ടു ഒറ്റയ്ക്ക് കാറോടിച്ച് പോകുന്ന michelle യാത്രാമധ്യേ അപകടത്തിൽ പെടുന്നു. കണ്ണുതുറക്കുമ്പോൾ അവൾ ഒരു അടച്ചിട്ട മുറിയിൽ കാലുകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. പോകെ പോകെ അവൾ,ഒരു മധ്യവയസ്കന്റെ തടവുകാരിയാണെന്നു നടുക്കത്തോടെ തിരിച്ചറിയുകയാണ്. സ്വന്തം വീട് പോലെ താമസമോ, സ്വന്തം വീട്ടിലെ പോലെ ഭക്ഷണമോ,നേരമ്പോക്കിനു സിനിമകളോ പുസ്തകങ്ങളോ, എന്തിനു ഒരു വലിയ വീടുതന്നെ ഉണ്ടായാലും അതൊന്നും സ്വാതന്ത്രത്തിനു പകരമാവില്ല എന്ന് അടിവരയിടുന്നു ഈ ചിത്രം.ഈ സുഖസൗകര്യങ്ങളൊക്കെ താൽക്കാലികമായി തൃപ്തിപ്പെടുത്തിയാലും,പരമായ ലക്ഷ്യവും ആഗ്രഹവും മോചനം തന്നെയായിരിക്കും.അതിനു വേണ്ടി ഏതറ്റം വരെ പോവേണ്ടി വന്നാലും മനുഷ്യകുലത്തിൽ പെട്ടവർ അത് തരണം ചെയ്യും, അതാണ് പ്രകൃതിനിയമം.
2016 il തന്നെയിറങ്ങിയ ഡാർക്‌മൂഡ് ത്രില്ലറായ HUSH നോട് കിട പിടിക്കാവുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ അവതരണം. വളരെ കുറഞ്ഞ ചിലവിൽ നിർമിച്ച 10 ക്ളോവർ ഫീൽഡ് lane പ്രേക്ഷക നിരൂപക ശ്രദ്ധ നേടി പ്രശസ്തിയാര്ജിച്ചു. തുടക്കം മുതൽ ഉദ്വേകത നിലനിർത്തി, പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിലുള്ള സംവിധാനവും, നായികയുടെ അതേ നാണയത്തിലുള്ള പ്രകടനവും ഒരു പ്കവതയാർന്ന ത്രില്ലർ ലെവലിൽ ചിത്രത്തെ കൊണ്ടെത്തിച്ചു.
മിസ്റ്ററി, സസ്പെൻസ് ത്രില്ലറുകളും സിംഗിൾ അപാർട്മെന്റ് ബേസ് ചെയ്ത സിനിമകളും തലപര്യമുള്ളവർ കണ്ടിരിക്കേണ്ട ചിത്രം.
Film rating - 9/10
Verdict : Gripping thriller

Comments
Post a Comment