MOVIES WITH PLOT TWISTS RANK 4 ANGEL HEART (1987)
TOP 10 MOVIES WITH PLOT TWISTS
RANK 4
ANGEL HEART (1987)
IMDB -7.3 || PSYCHO-MYSTERY- THRILLER
Gone Girl, Prisoners, എന്നീ മിസ്റ്ററി ത്രില്ലറുകൾ കണ്ടിട്ടില്ലേ? നായക-നായികാ കഥാപാത്രങ്ങളുടെ അല്ലെങ്കിൽ മറ്റേതെങ്കിലും കേന്ദ്ര കഥാപാത്രങ്ങളുടെ തിരോധാനം, എന്നും പ്രേക്ഷകശ്രദ്ധ ആകര്ഷിച്ചിട്ടുള്ള ഒന്നാണ്. അതിനുദാഹരണങ്ങളാണ് മുകളിൽ പറഞ്ഞ രണ്ടു ചിത്രങ്ങളുടെയും മികച്ച വിജയം. പക്ഷെ ഈ കാണാതായ വ്യക്തി നമ്മൾ തേടി ചെല്ലുന്തോറും കൂടുതൽ അകലുകയാണെങ്കിലോ.. ? അങ്ങനൊരു മിസ്റ്ററി ത്രില്ലറിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ?
Robert Di Nero Micky Rourke കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് സംവിധാനം ചെയ്തു 1987 il പുറത്തിറങ്ങിയ സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലെർ ആണ് ഏഞ്ചൽ ഹാർട്ട്. Fallen angel എന്ന നോവലിനെ ആസ്പദമാക്കിയ ഈ ചിത്രം റിലീസിന് മുൻപേ തന്നെ ഒരുപാട് വിവാദങ്ങൾ സൃഷ്ട്ടിച്ച ഒന്നാണ്.
Plot :
ഒരു പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്ററാണ് ഹാരോൾഡ് ഏഞ്ചൽ. ഒരു ദിവസം അയാളെ തേടി ഒരു മാന്യനായ ഒരു ക്ലയന്റ് വരുന്നു. ഒരു പള്ളേലച്ചന്റെ ആകാരവും, ഘനഗംഭീര ശാരീരവും, ഉയർന്ന വ്യക്തിത്വവുമുള്ള അയാൾ ഹാരോൾഡിനോട്, തനിക്കു കുറച്ച് കടപ്പാടുകൾ വരുത്തിവെച്ചിട്ടുള്ള ജോനാഥാൻ എന്ന വ്യക്തിയെ അന്വേഷിച്ച് കണ്ടുപിടിക്കാൻ നിയോഗിക്കുകയാണ്. ജോലി ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങുന്ന ദിവസം മുതൽ ഞെട്ടിക്കുന്ന സംഭവങ്ങളാണ് അയാളുടെ ജീവിതത്തിൽ നടക്കുന്നത്.
സ്ളാഷെർ, ഹൊറർ എലെമെന്റ്സ് ധാരാളം അടങ്ങിയിട്ടുള്ള ഈ ചിത്രം റെസ്ട്രിക്റ്റഡ് റെറ്റിങ്ങോട് കൂടിയാണ് അമേരിക്കയിൽ റിലീസ് ചെയ്യാനനുവദിച്ചത്. റീലിസിന് മുൻപ് ഏറെ കോലാഹലങ്ങൾ ഇ ചിത്രം ഉണ്ടാക്കിയിരുന്നെങ്കിലും ബോക്സോഫിസിൽ തകർന്നടിയുകയാണ് ചെയ്തത്.
1987 Il ഇറങ്ങിയതാണെങ്കിലും ചടുലമായ വേഗത്തിൽ കഥപറഞ്ഞു പോകുന്ന ഈ ചിത്രം ഒരു നിമിഷം പോലും നമ്മെ മുഷിപ്പിക്കില്ല. ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റോടുകൂടി അവസാനിക്കുന്ന ഈ ചിത്രം ഉറക്കമില്ലാത്ത ഒരു രാത്രി സമ്മാനിച്ചെക്കാം.
സൈക്കോളജിക്കൽ ഹൊറർ ട്വിസ്റ്റ് എൻഡിങ് ചിത്രങ്ങൾ തേടുന്നവർക്ക് സജെസ്റ് ചെയ്യുന്നു.
സൈക്കോളജിക്കൽ ഹൊറർ ട്വിസ്റ്റ് എൻഡിങ് ചിത്രങ്ങൾ തേടുന്നവർക്ക് സജെസ്റ് ചെയ്യുന്നു.
ഫിലിം റേറ്റിംഗ് : 9/10

Comments
Post a Comment